Wednesday, 6 June 2012

*** നീ **

ഒരു പാട്ടു പാടട്ടെ
നിനക്ക് വേണ്ടി ???
അതികാല്പ്പനികമായി,
 ഒരു ലഹരിയുടെ മറയില്‍ ,
 പതം പറഞ്ഞു ,
 പദം പറിഞ്ഞു പാടട്ടെ ..???

വേണ്ട

.. ഒരു വരി കവിത എഴുതട്ടെ
 നിനക്ക് വേണ്ടി???
 അതി സാഹസികമായി
ഒരു നുള്ളു മഷി നിറച്ചു
കൈ വിറച്ചു ,
കീറി മുറിച്ചു എഴുതട്ടെ ..???

വേണ്ട...

 എങ്കില്‍ ..
നിന്‍റെ നൈരാശ്യമൂര്‍ന്ന കണ്ണിലെ
 നീര്‍വറ്റുകളില്‍ ഉമ്മ വയ്ക്കാം
 ഒട്ടിയ വയറിന്‍മേല്‍ ആണ്ടുറങ്ങാം

 നിനക്കില്ലാത്തതും
എനിക്കുള്ളതുമായ
 എല്ലാത്തിനേം പങ്കു വയ്ക്കാം..

 അപ്പോഴെല്ലാം
എന്നില്‍ നിന്നും
പെറുക്കി കൂട്ടിയ പാട്ടുകള്‍ക്കും
 വരികള്‍ക്കുമിടയില്‍
 നീ മയങ്ങുകയാവും ..